ബഹ്റൈൻ പ്രവാസി ഒരുക്കിയ ഹൃസ്വചിത്രം ജാൻ‌വി പ്രദർശനത്തിന് എത്തുന്നു


ബഹ്റൈൻ പ്രവാസിയായ ചലച്ചിത്ര പ്രവർത്തകൻ രഞ്ജിഷ് മുണ്ടയ്ക്കൽ രചനയും ചിത്രസംയോജനവും സംവിധാനവും നിർവ്വഹിച്ച ഹൃസ്വചിത്രം ജാൻവി റിലീസിനെത്തുന്നു. ചിത്രത്തിൽ ജാൻവിയെ അവതരിപ്പിക്കുന്നത് ഡോ. രമ്യ നാരായണനാണ്. ജയശങ്കർ മുണ്ടഞ്ചേരി, ബിജു ജോസഫ് എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ രജനി മനോജ്, ഗോപു അജിത്, ദേവിക തുളസി, വൈഷ്ണവ് രഞ്ജിഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ഫഹദ് അസബ്, പശ്ചാത്തല സംഗീതം ഷഫീക് റഹ്മാൻ. കോൺവെക്സിന്റെ സഹകരണത്തോടെ സിനിമോങ്ക്സ് ഒരുക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ബിജു ജോസഫ്, ശിൽപ രഞ്ജിഷ് എന്നിവരാണ്. 

എക്സിക്യുടീവ് പ്രൊഡ്യൂസർ ഫ്രാൻസിസ് കൈതാരത്ത്. ബഹ്റൈൻ പ്രവാസി കലാകാരന്മാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ യൂടൂബ് റിലീസ് ജൂൺ 4ന് ബഹ്റൈൻ സമയം വൈകിട്ട് 3 മണിക്ക് (ഇന്ത്യൻസമയം 5.30ന്) പ്രശസ്ത നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ തന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed