രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഒരു ദിവസം 8,380 പുതിയ രോഗികൾ

ന്യൂഡൽഹി: ലോക്ഡൗൺ ഇളവിനിടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. 8,380 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 8,000 കടക്കുന്നത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,82,146 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത് 193 പേരാണ്. 5,164 പേർക്ക് ആകെ ഇതേവരെ ജീവൻ നഷ്ടമായി. അഞ്ചാംഘട്ടത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്താനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് രാജ്യത്ത് കേസുകളുടെ എണ്ണം കുതിച്ചുയർന്നത് എന്നത് ശ്രദ്ധേയമാണ്.