ജി7 ഉച്ചകോടി മാറ്റിവെച്ചു

വാഷിംഗ്ടണ്‍ ഡിസി: ജി7 ഉച്ചകോടി മാറ്റിവച്ചുവെന്നും പിന്നീട് നടത്തുന്ന ഉച്ചകോടിയില്‍ റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ക്ഷണിക്കുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ജൂണ്‍ അവസാനത്തോടെയാണ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ജി7 എന്ന നിലയില്‍ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. നിലവിലെ ജി7 വളരെ കാലഹരണപ്പെട്ട രാജ്യങ്ങളുടെ കൂട്ടമാണെന്നും എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കുമെന്നും പ്രസിഡണ്ട് വ്യക്തമാക്കി സപ്റ്റംബറില്‍ യുഎന്‍ പൊതുസമ്മേളനത്തിനു മുന്‍പോ ശേഷമോ ഉച്ചകോടി നടന്നേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. നേരത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ട്രംപിന്‍റെ ക്ഷണം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിരസിച്ചിരുന്നു.