നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സ് യാത്ര തുടങ്ങി


വാഷിംഗ്ടണ്‍ ഡിസി: രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം കാലാവസ്ഥയെത്തുടർന്ന് മൂന്ന് ദിവസം വൈകിയ പ്രാദേശിക സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.22ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ യാഥാർത്ഥ്യമായി. 

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി എട്ടോടെ ഡ്രാഗണ്‍ സ്പേസ് സ്റ്റേഷനിലെത്തും. നാസയിലെ മുതിർന്ന ശാസ്ത്രജ്ഞരായ റോബർട്ട് ബെഹ്ൻകെനും, ഡൗഗ്ലസ് ഹർലിയുമാണ് ’ഡ്രാഗണ്‍ കാപ്സ്യൂൾ’ എന്ന ഈ റോക്കറ്റിലെ മനുഷ്യർക്കിരിക്കാനുള്ള ഇടത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചത്. 49-കാരനായ ബെഹ്ൻകെനും 53-കാരനായ ഹർലിയും മുൻ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്.

ഒൻപത് വർഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed