ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു; മരണ സംഖ്യ 2,872 ആയി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 90,927 പേർക്കാണ് രോഗം ഇതുവരെ ബാധിച്ചത്. 4,987 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 120 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 2,872 ആയി ഉയർന്നു.
അതേസമയം, മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ 30,000 കടന്നു. 30,706 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച മാത്രം 1,606 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ശനിയാഴ്ച 67 പേർ മരിച്ചു. ഇതോടെ മരണ സംഖ്യ 1,135 ആയി ഉയർന്നു. ഗുജറാത്തിൽ കൊവിഡ് കേസുകൾ 10,000 കടന്നു. 1,057 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 10,989 ആയി ഉയര്‍ന്നു. 19 പേർ ഇവിടെ കൊവിഡ് ബാധിച്ചു മരിച്ചു.