ട്രക്കുകൾ കൂട്ടിയിടിച്ചു; യുപിയിൽ 24 കുടിയേറ്റ തൊഴിലാളികൾ മരിച്ചു


ഔരയ: ഉത്തർപ്രദേശിൽ രണ്ടു ട്രക്കുകൾ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. 30 തൊഴിലാളികൾക്ക് പരിക്കേറ്റു. രാജസ്ഥാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 

ഔരയ ജില്ലയിൽ ജില്ലയിൽ ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്ന് ഔരയ ഡിഎം അഭിഷേക് സിംഗ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed