ഇന്ത്യക്ക് വെന്‍റിലേറ്ററുകൾ ലഭ്യമാക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന ഇന്ത്യക്ക് വെന്‍റിലേറ്ററുകൾ ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്നുപ്രവർത്തിക്കുമെന്നും ട്രംപ് അറിയിച്ചു. 

"ഇന്ത്യയിലെ തങ്ങളുടെ സുഹൃത്തുക്കൾക്കായി അമേരിക്ക വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന കാര്യം പ്രഖ്യാപിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. മഹാമാരിയുടെ കാലത്ത് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം നിൽക്കും. വാക്സിൻ കണ്ടെത്താനുള്ള പ്രവർത്തനങ്ങളിലും സഹകരിക്കും. ഒരുമിച്ച് നിന്നുകൊണ്ട് അദൃശ്യനായ ശത്രുവിനെ ചെറുക്കും.'' ട്രംപ് ട്വിറ്ററിൽ കുറിച്ചു.

 

You might also like

Most Viewed