നി​ർ​മ​ല സീ​താ​രാ​മ​നു സാ​ന്പ​ത്തി​ക ശാ​സ്ത്രം അ​റി​യി​ല്ലെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി


ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. നിർമ്മല സീതാരാമന് സാന്പത്തിക ശാസ്ത്രം അറിയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. മോദി സർക്കാരിന്‍റെ സാന്പത്തിക നയങ്ങളെ സീതരാമൻ പ്രതിരോധിക്കുകയും സാന്പത്തികമാന്ദ്യമുണ്ടെന്ന് നിഷേധിക്കുകയും ചെയ്യുന്ന സമയത്താണ് സ്വാമിയുടെ വിമർശനം.ഇന്ന് രാജ്യത്ത് എന്താണ് പ്രശ്നം. ആവശ്യം കുറയുന്നതാണ് രാജ്യത്തെ നിലവിലെ പ്രശ്നം. ലഭ്യതക്കുറവല്ല. പക്ഷേ, അവരെന്താണ് ചെയ്യുന്നത്. കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ യഥാർത്ഥ വളർച്ചാ നിരക്ക് എത്രയാണെന്ന് നിങ്ങൾക്കറിയാമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് 4.8 ശതമാനമായി കുറഞ്ഞെന്ന് അവർ പറയുന്നു. ഇത് 1.5% കുറഞ്ഞെന്നും സ്വാമി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. അദ്ദേഹത്തോട് രാജ്യം അത്ഭുതകരമായ വളർച്ചാ നിരക്ക് കൈവരിച്ചതായി അവർ പറയുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed