ഗുവാഹത്തി ഐ.ഐ.ടി.യില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി


ഗുവാഹത്തി:   ഐ.ഐ.ടി ഗുവാഹത്തിയില്‍ ജാപ്പനീസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാനിലെ ജിഫു സര്‍വകലാശാലയില്‍ നിന്നെത്തിയ കോത്ത ഒന്നോഡ എന്ന വിദ്യാര്‍ത്ഥിയെയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം അവസാനത്തോടെ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. 
ബയോ സയന്‍സ്, ബയോ എന്‍ജിനീയറിങ് വിഭാഗത്തില്‍ മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പിനു ചേര്‍ന്നതാണ് കോത്ത. കഴിഞ്ഞ ദിവസം ഇയാളെ ഫോണ്‍ വിളിച്ചിട്ടു മറുപടിയില്ലാതെ വന്നതോടെ കതകു പൊളിച്ചു മുറിക്കുള്ളില്‍ കയറുകയായിരുന്നു. ശുചിമുറിയുടെ വെന്റിലേറ്ററില്‍ തൂങ്ങിയ നിലയിലാണു ഇയാളെ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed