മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനിടെ തലയ്ക്കടിയേറ്റ കുഞ്ഞിനു ദാരുണാന്ത്യം; പിതാവ് ഒളിവിൽ
ന്യൂഡൽഹി: മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനിടെ പരുക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. കിഴക്കൻ ഡൽഹിയിലെ കോണ്ട്‌ലിയിൽ ദീപ്തി (29), സത്യജിത് (32) ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്. ഞായറാഴ്ച ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. വഴക്കിനിടെ സത്യജിത് വടികൊണ്ട് ഭാര്യയെ അടിച്ചു. ആണിയുള്ള വടി അബദ്ധത്തിൽ കുട്ടിയുടെ തലയിൽ തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ കുഞ്ഞിന് മാതാപിതാക്കൾ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ ഛർദ്ദി തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചാണു മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഘാസിപുർ പൊലീസ് കേസെടുത്തു. സത്യജിത് ഒളിവിലാണ്.

