ജോളിയെ പരിചയമില്ല, റോയി വന്നിരുന്നോ എന്ന് അറിയില്ലെന്ന് ജ്യോത്സ്യൻ കൃഷ്ണകുമാർ
കട്ടപ്പന: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യൻ കൃഷ്ണകുമാർ. റോയി വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ല. വന്നു പോകുന്നവരുടെ രജിസ്റ്റർ രണ്ടുവർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഏലസ്സ് ഇഷ്ടംപോലെ ആളുകൾക്കു നൽകാറുണ്ട്. ഏലസും ഭസ്മവും നൽകാറുണ്ട്. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കിൽ തൊടുകയോ ആണ് ചെയ്യുന്നത്. കഴിക്കാൻ പറയാറില്ല. ക്രൈംബ്രാഞ്ചിൽ നിന്നും ഒരുകേസിന്റെ കാര്യമാണെന്നു പറഞ്ഞ് ഒരിക്കൽ വിളിച്ചതല്ലാതെ പിന്നീട് ആരും വിളിച്ചിട്ടില്ലെന്നും ജ്യോത്സ്യൻ കൃഷ്ണകുമാർ പറഞ്ഞു.
മരിച്ച റോയിയുടെ ശരീരത്തില്‍ ഏലസ് ഉണ്ടായിരുന്നുവെന്നും ജ്യോത്സ്യന്‍ നല്‍കിയ ചില പൊടികള്‍ റോയി കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. റോയിയുടെ പോക്കറ്റില്‍നിന്ന് ജ്യോത്സ്യന്റെ കാര്‍ഡും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജ്യോത്സ്യനും സംശയത്തിന്റെ നിഴലില്‍ എത്തിയത്.

