എല്ലാ സേനകൾക്കും ഒരൊറ്റ മേധാവി: ചുമതല സേനാനവീകരണം


ന്യൂഡൽഹി: കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവന്‍ പുതുതായി നിയമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി.  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്. 
എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമാണ് പ്രധാനമന്ത്രി നടത്തിയത്.  ''നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്'', ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം. 

article-image

ഇന്ത്യ സൈനിക സംവിധാനങ്ങൾ  നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയിൽ നാം അഭിമാനിക്കണം. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ സംസ്കാരം ഉൾക്കൊള്ളണം.  സമാധാനവും സുരക്ഷയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ഇവ രണ്ടും  അനിവാര്യമായവയാണ്. തീവ്രവാദം മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed