കൂട്ടുകാര്‍ മലദ്വാരത്തിൽ വായു കയറ്റി ആറു വയസുകാരന്‍ മരിച്ചു


ഇന്‍ഡോര്‍: കൂട്ടുകാര്‍ മലദ്വാരത്തിലൂടെ വായു പമ്പ് ചെയ്തു കയറ്റിയതിനെ തുടര്‍ന്നു ആറ് വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കളിക്കുന്നതിനിടെ സമപ്രായക്കാരായ കൂട്ടുകാര്‍ ചേര്‍ന്നു കുട്ടിയുടെ മലദ്വാരത്തില്‍ കംപ്രസറിന്റെ നോസില്‍ കുത്തിക്കയറ്റിയ ശേഷം വയറ്റിലേക്കു കാറ്റ് അടിച്ചു കയറ്റുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കന്‍ഹ യാദവ് എന്ന ആറു വയസുകാരനാണു മരിച്ചത്. കുട്ടിയെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നു പോലീസ് പറഞ്ഞു.

 
 കന്‍ഹ യാദവ് എന്ന കുട്ടിയാണ് മരിച്ചതെന്ന് ഭവന്‍വാര്‍ കുവ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ശുക്ല പറഞ്ഞു. പല്‍ഡ ഇന്‍ഡസ്ട്രിയര്‍ മേഖലയിലെ ഒരു ഫാക്ടറിയില്‍ ജീവനക്കാരനാണ് മരിച്ച കുട്ടിയുടെ പിതാവ്. ഇവരുടെ കുടുംബം ഈ പരിസരത്തുതന്നെയാണ് താമസിക്കുന്നത്. അതിശക്തമായ വായുപ്രവാഹം കുടലിലേക്ക് വന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരുക്കുകയാണ്. റിപ്പോര്‍ട്ട് വന്നശേഷം മരണത്തെ സംബന്ധിച്ച് വ്യക്തവരുമെന്ന് പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed