മോഹൻലാലിനെതിരായ ആനക്കൊന്പ് കേസ്: 7 വർഷമായിട്ടും തീർപ്പാക്കാത്തത് എന്തെന്ന് ഹൈക്കോടതി


കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊന്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ ചോദ്യം. 2012−ൽ വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപ്പിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ പുതുതായി ആരെയും കക്ഷി ചേരാൻ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി കേസിന്‍റെ റിപ്പോർട്ട് വിളിപ്പിച്ചു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

 

2012 ജൂണിലാണ് ആനക്കൊന്പ് കേസിന്‍റെ തുടക്കം. മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊന്പുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്‍ഡ് നടത്തിയത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed