വിധാന്‍ സൗധില്‍ കനത്ത സുരക്ഷ; രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു


ബെംഗലൂരു:ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക നിയമസഭയ്ക്ക് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനായി ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ എത്തി. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍. നിലവില്‍ സഖ്യ സര്‍ക്കാരിന് നൂറും ബി.ജെ.പിയ്ക്ക് 107- ഉം ആണ് സഭയിലെ അംഗബലം.
എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.  എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed