എയർ ഫ്രാൻസ് വിമാനത്തിലെ യാത്രക്കാരെ ഡൽഹി വിമാനത്താവളത്തിൽ ഇറക്കി


ന്യൂഡൽഹി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് എയർ ഫ്രാൻസ് വിമാനത്തിലെ യാത്രക്കാരെ ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിലെ 26 യാത്രക്കാരെയാണ് പുറത്തിറക്കിയത്. ഡൽഹിയിൽ നിന്നും ഇന്ന് പുലർച്ചെ പാരീസിലേക്കുള്ള വിമാനം പറന്നുയരാൻ തുടങ്ങുന്നതിനു മുമ്പാണ് യാത്രക്കാരെ പുറത്തിറക്കിയത്. പൈലറ്റും വിമാന ജീവനക്കാരും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. കാരണം എന്താണെന്ന് വിമാന അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ പാരീസിലേക്ക് കൊണ്ടുപോകുമോയെന്നും വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed