കർണാടക പ്രതിസന്ധി കുമാരസ്വാമിയെ പുറത്താക്കാനുള്ള കോൺഗ്രസ് ഗെയിം പ്ലാൻ: ബി.ജെ.പി
ബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയെ അധികാരത്തിൽനിന്നും പുറത്താക്കാൻ കോൺഗ്രസ് നടത്തുന്ന നാടകമാണ് കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെന്ന് ബിജെപി. കുമാരസ്വാമിയെ പുറത്താക്കാൻ കോൺഗ്രസ് മൊത്തത്തിൽ ശ്രമിക്കുകയാണ്. എച്ച്.ഡി ദേവഗൗഡ കുടുംബത്തെ പുറത്താക്കാനുള്ള ഗെയിം പ്ലാനാണിതെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.സിദ്ധരാമയ്യയാണ് ഇതിന് ഉത്തരവാദി. ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി കുമാര സ്വാമി അമേരിക്ക സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്കു തിരിച്ചു. അദ്ദേഹം ഞായറാഴ്ച തന്നെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ എത്തും.

