ജെ.ഡി.എസ് സഖ്യമില്ലായിരുന്നെങ്കിൽ കോൺഗ്രസ് 16 സീറ്റിലെങ്കിലും വിജയിച്ചേനെ; വീരപ്പ മൊയ്‌ലി
ബെംഗളൂരു: ജെ.ഡി.എസ്സുമായി സഖ്യമില്ലായിരുന്നുവെങ്കിൽ ലോകസഭാ തിരേെഞ്ഞടുപ്പില്‍ 16 സീറ്റിലെങ്കിലും കോൺഗ്രസ് ജയിച്ചേനെ എന്ന് മുതിർന്ന നേതാവ് വീരപ്പ മൊയ്‌ലി. ചിക്കബല്ലാപ്പൂർ അടക്കം പല മണ്ധലങ്ങളിലും കോൺഗ്രസിന് വിജയം ഉറപ്പായിരുന്നു. ഇത്തരത്തിൽ 15 മുതൽ 16 മണ്ഡലങ്ങളിൽ വരെ ഉറപ്പായിരുന്നുവെന്ന് പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ട് മൊയ്‌ലി പറഞ്ഞു.
ജെ.ഡി.എസ്സുമായി സഖ്യത്തിൽ ഏർപ്പെട്ടത് അബദ്ധമായി. കോൺഗ്രസ് പ്രവർത്തകർ എന്നെയും എതിർത്തിരുന്നു. ഇനി ഒരു തിരഞ്ഞെടുപ്പിന് മത്സരിക്കുമോ എന്ന് ഉറപ്പില്ലെന്നും അത്തരത്തിൽ ആഗ്രഹമില്ലെന്നും എന്നാൽ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിക്കബല്ലാപ്പൂരിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മുൻ കേന്ദ്രമന്ത്രികൂടിയായ മൊയ്‌ലിയെ ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ ബി.എൻ. ബച്ച ഗൗഡ തോൽപ്പിച്ചത്. ബി.ജെ.പി 25 സീറ്റിലും വിജയിച്ച സംസ്ഥാനത്ത് ഇരു മുന്നണിക്കും ഒരോ സീറ്റ് വച്ചാണ് ലഭിച്ചത്.
ജെ.ഡി.എസ് സഖ്യമില്ലായിരുന്നെങ്കിൽ കോൺഗ്രസ് 16 സീറ്റിലെങ്കിലും വിജയിച്ചേനെ; വീരപ്പ മൊയ്‌ലി

