പോലീസുകാരുടെ തമ്മിലടി: എട്ട് പേർക്ക് സസ്‌പെൻഷൻ


തിരുവനന്തപുരം: സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർ തമ്മിലടിച്ച സംഭവത്തിൽ എട്ടു പേർക്ക് സസ്പെൻഷൻ. പൊലീസിനു ചേരാത്ത വിധത്തിലുള്ള പ്രവൃത്തിയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ജില്ലാ പോലീസ് കമ്മീഷണർ കെ.സഞ്ജയ് കുമാർ പറഞ്ഞു.

ജി.ആർ അജിത്ത് (ട്രാഫിക്), ഹരിലാൽ ആർ.ജി (വഞ്ചിയൂർ േസ്റ്റഷൻ), ശോഭൻ പ്രസാദ് (കൺട്രോൾ റൂം), മിനിമോൾ എം.എസ് (വനിതാ പൊലീസ് േസ്റ്റഷൻ), ഷീജ ദാസ് (നേമം േസ്റ്റഷൻ), രഞ്ജിത്, സനൽ കുമാർ, അനിൽ കുമാർ (എ.ആർ ക്യാന്പ്) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അജിത്തും രഞ്ജിത്തും നിലവിൽ സസ്പെൻഷനിലായിരുന്നു. എട്ടു പേർക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് വിതരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ഇടതു∠വലതു സംഘടനകൾ ഏറ്റുമുട്ടിയത്. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസുകാർ പരസ്പരം ഏറ്റുമുട്ടിയത് വൻ വിവാദമായിരുന്നു. 

സഹകരണ സംഘം തിരഞ്ഞെടുപ്പ് ജൂൺ 27നു നടക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും വോട്ടിങ്ങിന് അനുവാദം നൽകുന്ന തിരിച്ചറിയൽ കാർഡ് വിതരണം വൈകുന്നുവെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നാലായിരത്തോളം അപേക്ഷകരിൽ 600 പേർക്ക് മാത്രമാണ് കാർഡ് ലഭിച്ചത്. വിതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കുന്പോഴും ഭൂരിഭാഗം പേർക്കും കാർഡ് നൽകാത്തത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണെന്നും ആരോപിച്ചു. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എആർ ക്യാന്പിൽ വച്ച് നേരിയ സംഘർഷമുണ്ടായത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed