കുളുവിൽ കൊക്കയിലേക്കു ബസ് മറിഞ്ഞ് 42 മരണം: മുപ്പതിലധികം പേർക്ക് പരിക്ക്


ചണ്ഡിഗഡ്: ഹിമാചൽ‍ പ്രദേശിലെ കുളുവിൽ‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേർ‍ മരിച്ചു. മുപ്പതിലധികം പേർക്ക് സാരമായി പരിക്കേറ്റു. ബസ്സിനു മുകളിൽ യാത്രക്കാർ കയറിയിരുന്നതാണ് മരണസംഖ്യ കൂടാൻ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുളുവിൽ‍ നിന്നു 60 കിലോമീറ്റർ ദൂരെയുള്ള ഗഡഗുഷൈനിയിലേക്ക് പോകവെ അഞ്ഞൂറടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.

മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിമാചൽ‍ ഗവർ‍ണർ‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ‌ തുടങ്ങിയവർ അനുശോചിച്ചു. മജിസ്റ്റീരിയൽ‍ അന്വേഷണത്തിന് ഉത്തരവിട്ടു. അശ്രദ്ധമായ ഡ്രൈവിങ്ങും പരിധിയലധികം ആളുകൾ‍ കയറിയതുമാണ് ബസ് അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed