മൊറട്ടോറിയം നീട്ടാന്‍ ആർ.ബി.ഐയുടെ അനുമതിയില്ല
മുംബൈ: കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാന്‍ ആർ.ബി.ഐയുടെ അനുമതിയില്ല. കേരളത്തിനു മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്ന് ആർബിഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു. ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഈ പരിഗണന നൽകിയിട്ടില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കി. മാർച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത്. ഇതോടെ ബാങ്കുകൾക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാം.

