കൊച്ചിയിൽ ഐ.എസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ്


 

തിരുവനന്തപുരം: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകൾ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ ആക്രമിക്കാൻ ഐ.എസ് ഭീകരർ ആസൂത്രണം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം മൂന്ന് കത്തുകളാണ് കേരള പൊലീസിന് കൈമാറിയത്. ഈ കത്തുകളിലൊന്നിൽ കൊച്ചിയിലെ പ്രമുഖ ഷോപ്പിംങ് മാളിൽ ആക്രമണം നടത്താൻ പദ്ധതിയുള്ളതായി പറയുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ അടക്കം സുരക്ഷ ശക്തമാക്കി. യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും.

ഐ.എസ് ഭീഷണി ഉയർന്നതോടെ കേരള തീരത്ത് സുരക്ഷ ശക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നുള്ള ഇന്ത്യൻ തീരങ്ങളിലും ശ്രീലങ്കയിലുമാണ് ഏറ്റവും അധികം ഐ.എസ് ഭീഷണിയുള്ളത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed