ജല സംരക്ഷണം ; ഗ്രാമത്തലവന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് പലയിടത്തും വരള്‍ച്ച തുടരുന്നതിനിടെ ജല സംരക്ഷണത്തിന്റെ ആവശ്യകത അറിയിച്ച് ഗ്രാമത്തലവന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. ജില്ലാ അധികാരികളാണ് ഗ്രാമത്തലവന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത് നേരിട്ട് നല്‍കിയത്. മഴക്കാലത്തെ ജലസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് പ്രധാനമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിക്കുന്നത്.
ചെക്ക് ഡാമുകളും വലിയ കുളങ്ങളും നീര്‍ത്തടങ്ങളുമുണ്ടാക്കി ജലം സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നുണ്ട്. എന്തായാലൗം പ്രധാനമന്ത്രിയുടെ കത്ത് ഗ്രാമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ടെന്നാണ് ജില്ല കളക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

