ലൈസൻസില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടിന്‍റെ കട അടച്ചുപൂട്ടി
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസറുദ്ദീന്‍റെ കോഴിക്കോട് മിഠായിത്തെരുവിലെ കട കോർപ്പറേഷൻ അടച്ചുപൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനെ തുടർന്നാണു നടപടി. 30 വർഷമായി കടയ്ക്കു ലൈസൻസ് ഉണ്ടായിരുന്നില്ല. ലൈസൻസ് പുതുക്കാത്തതിനെ തുടർന്നാണ് അടച്ചുപൂട്ടിയത്.
ലൈസൻസ് പുതുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇതേതുടർന്ന് കോർപ്പറേഷൻ അധികൃതർ നടപടിക്കു മുതിരുകയായിരുന്നു. അതേസമയം, ഹെൽത്ത് ഓഫീസർമാർക്കെതിരെ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയായാണ് കട പൂട്ടിയതെന്ന് നസറുദ്ദീൻ ആരോപിച്ചു.

