കെപിസിസി വർക്കിങ് പ്രസിഡണ്ട് എം.ഐ.ഷാനവാസ് അന്തരിച്ചു


ചെന്നൈ : കെപിസിസി വർക്കിങ് പ്രസിഡണ്ടും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളായതിനെത്തുടർന്ന് പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.

ഇന്ന് ഉച്ചയ്ക്കുശേഷം വിമാന മാർഗം കൊച്ചിയിലേക്കു കൊണ്ടു വരുന്ന മൃതദേഹം, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള വസതിയായ നൂർജഹാൻ മൻസിലിൽ പൊതുദർശനത്തിനു വയ്ക്കും. കബറടക്കം നാളെ രാവിലെ 10ന് കൊച്ചി തൊട്ടത്തുംപടി പള്ളിയിൽ.

കരൾ രോഗബാധയെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്ന് വഷളാകുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed