ജയ്റ്റ്ലിക്ക് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കും
ന്യൂഡൽഹി : വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്ക് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കും. അടുത്തയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്.
പരിശോധനയിൽ വൃക്ക സംബന്ധമായ അസുഖം ജയ്റ്റ്ലിക്ക് ഉള്ളതായി കണ്ടെത്തിയിരുന്നു. അതേസമയം, അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അണുബാധ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണിത്.
അസുഖത്തെ തുടർന്ന് തിങ്കളാഴ്ച മുതൽ ജയ്റ്റ്ലി പൊതുപരിപാടികളിൽ പങ്കെടുക്കുന്നില്ല. ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല.

