ഇന്റർ­നെ­റ്റ് ഡ‌ാ­റ്റ : ഇന്ത്യ മു­ന്നിൽ


മുംബൈ : ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത്. പ്രതിമാസം 2.1 എക്സാബൈറ്റ് ഡാറ്റയാണ് (2017ലെ കണക്ക് പ്രകാരം) ഇന്ത്യയിലെ ടെലികോം കന്പനികളെല്ലാം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഏകദേശം 20 ലക്ഷം ടെറാബൈറ്റിന് സമമാണിത്. ചൈന, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്യൻ യൂണിയൻ, കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നീ രാജ്യങ്ങൾ ഡാറ്റ ഉപയോഗിക്കുന്ന അളവിനേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ.

റിലയൻസ് ജിയോയുടെ വരവും തുടർന്ന് മറ്റ് കന്പനികൾ കുറഞ്ഞ ഡാറ്റാ ലഭ്യമാക്കിയതുമാണ് ഇന്ത്യയ്ക്ക് ഈ നേട്ടം നേടാൻ സാധിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ജിയോയുടെ കടന്നുവരവോടെ, ഇന്ത്യയിൽ 4ജി യുദ്ധത്തിന്റെ തീവ്രത കൂടി. 

രാജ്യത്തെ ഏറ്റവും വലിയ കന്പനിയായ എയർടെൽ 2017 ഡിസംബറിൽ ഡാറ്റാ ഉപഭോഗത്തിൽ രേഖപ്പെടുത്തിയ വർദ്ധന 550 ശതമാനമാണ്. പത്ത് ലക്ഷം ടെറാബൈറ്റിലേക്കാണ് കന്പനിയുടെ ഇന്റർനെറ്റ് ഡാറ്റാ ഡിമാൻഡ് ഉയർന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed