പടയോ­ട്ടത്തി­ന്റെ­ ഫസ്റ്റ് ലു­ക്ക് പോ­സ്റ്റർ‍ പു­റത്ത്


ബിജു മേനോൻ നായകനായി ചെങ്കര രഘുവെന്ന കഥാപാത്രത്തെ അവതിപ്പിക്കുന്ന പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‍ പുറത്തുവിട്ടു. ബിജു മേനോന്റെ മാസ് ലുക്കിലുള്ള ഫോട്ടോയാണ് ഫസ്റ്റ് ലുക്കിലുള്ളത്. ബിജു മേനോൻ തന്നെയാണ് ഫേ‌‌സ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റർ‍ പുറത്തുവിട്ടിരിക്കുന്നത്. 

തിരുവനന്തപുരത്ത് നിന്ന് കാസർ‍ഗോഡേയ്ക്ക് ചെങ്കര രഘുവും സംഘവും യാത്രതിരിക്കുന്നു. അവരുടെ യാത്രയുടെയും ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻ‍ഡ് ബ്ലോക്ക്ബസ്റ്റഴ്സിന്റെ ബാനറിൽ‍ സോഫിയ പോളാണ് നിർ‍മ്മിക്കുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ശ്രീനാഥ്, അലൻ‍സിയർ‍, സുധികോപ്പ, മിഥുൻ രമേഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed