യൂ­­­ണി­­­യൻ ബാ­­­ങ്ക് ഓഫ് ഇന്ത്യയും തട്ടി­­­പ്പിന് ഇരയാ­­­യി­­­


ഹൈദരാബാദ് : പി.എൻ.ബി., എസ്.ബി.ഐ. ബാങ്ക് തട്ടിപ്പുകൾക്ക് ശേഷം മുംബൈ ആസ്ഥാനമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും തട്ടിപ്പിന് ഇരയായി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോടം ഇൻഫ്രാസ്ട്രക്ച്ചർ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. 1,394.43 കോടി രൂപയുടെ തട്ടിപ്പാണ് സ്ഥാപനം നടത്തിയത്.

ഓഡിറ്റിൽ തട്ടിപ്പ് നടന്നു എന്ന് ബോധ്യമായതിനെത്തുടർന്ന് യൂണിയൻ ബാങ്ക് ടോടം ഇൻഫ്രാസ്ട്രക്ച്ചറിെനതിെര രംഗത്തുവന്നു. ഇതിനെത്തുടർന്ന് സി.ബി.ഐ ടോടം ഇൻഫ്രസ്ട്രക്ച്ചറിനെതിരെ കേസ്സ് എടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം കനിഷ്ക്ക് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ 824 കോടി രൂപയുടെ തട്ടിപ്പിനെതിരെ മുന്നോട്ട് വന്നു. പി.എൻ.ബി തട്ടിപ്പിനെത്തുടർന്ന് പൊതുമേഖല ബാങ്കുകൾ എല്ലാം ഇപ്പോൾ തങ്ങളുടെ ബാലൻസ് ഷീറ്റുകൾ വിശദമായി പരിശോധിച്ചു വരികയാണ്. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ തട്ടിപ്പുകൾ പുറത്തു വന്നേക്കാം.

ടോടം ഇൻഫ്രാസ്ട്രക്ച്ചർ ഉടമ ടോടംപുടി സലാലിത്ത് ഭാര്യ ടോടംപുടി കവിത എന്നിവർക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്. ടോടം ഇൻഫ്രാസ്ട്രക്ച്ചർ ഏട്ട് ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നാണ് ലോണെടുത്തിട്ടുളളത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വായ്പ നൽകിയ കൺസോഷ്യത്തിൽപ്പെട്ട ബാങ്കാണ്. 2012 ജൂൺ 30 മുതൽ ഈ അക്കൗണ്ട് നിഷ്കൃയ ആസ്തിയുടെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed