അൽ ഹമാല ചാരിറ്റി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ വിവാഹം നടത്തി
മനാമ : അൽ ഹമാല ചാരിറ്റി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ വിവാഹം നടത്തി. കൾച്ചറൽ സ്പോർട് സോളിഡാരിറ്റി ക്ലബ്ബ് േസ്റ്റഡിയത്തിൽ നടന്ന സമൂഹ വിവാഹത്തിൽ 240 വിവാഹങ്ങളാണ് നടന്നത്. സൊസൈറ്റി പ്രസിഡണ്ടും സർവ്വേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ തലവനുമായ ഷെയ്ഖ് സൽമാൻ ബിൻ അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. ബഹ്റൈനിലെ സൗദി അംബാസഡർ ഡോ. അബ്ദുള്ള ബിൻ അബ്ദുൽമലിക് അൽ ഷെയ്ഖ്, റിയൽ എേസ്റ്ററ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, സുപ്രീം കൗൺസി ഫോർ ഇസ്ലാമിക് അഫയേഴ്സ് അംഗം ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫുർ, ജഫരി എൻഡോവ്മെൻ്റ് തലവൻ ഷെയ്ഖ് മോഹ്സിൻ അൽ അസ്ഫുർ, നോർത്തേൺ ഗവർണർ അലി അൽ അസ്ഫുർ, റെപ്രസെന്റേറ്റിവ് കൗൺസിൽ അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
മുതിർന്ന അതിഥികൾ വധൂവരന്മാരെ അഭിനന്ദിച്ചു. സമൂഹ വിവാഹം ബഹ്റൈനിൽ അന്തർലീനമായിട്ടുള്ള സമാധാനപരമായ സഹവർത്തിത്വവും സാമൂഹ്യ ഐക്യവും പ്രതിഫലിപ്പിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് അൽ അസ്ഫുർ പറഞ്ഞു. പതിനൊന്നാമത് സമൂഹ വിവാഹത്തിൽ പങ്കെടുത്ത സ്പോൺസർമാർക്കും അഭ്യുദയകാംഷികൾക്കും അൽ ഹമാല കൾച്ചറൽ ആന്റ് ചാരിറ്റി സൊസൈറ്റി പ്രസിഡണ്ട് ഹബീബ് അബ്ദുൾ റസൂൽ മുബാറക് നന്ദി പ്രകടിപ്പിച്ചു.

