എയർ ഇന്ത്യ ജീവനക്കാരിയെ മേലുദ്യോഗസ്ഥ മർദ്ദിച്ചതായി പരാതി


ന്യൂഡൽഹി : എയർ ഇന്ത്യ ജീവനക്കാരിയെ മേലുദ്യോഗസ്ഥ മർദ്ദിച്ചതായി പരാതി. യാത്രക്കാരന് സസ്യാഹാരത്തിനു പകരം അബദ്ധത്തിൽ മാംസാഹാരം വിളന്പിയതിനെ തുടർന്നാണ് മർദ്ദനം. മാർച്ച് 17−ന് ന്യൂഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫ്ലർട്ടിലേക്കു പോയ വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസിലെ യാത്രക്കാരൻ സസ്യാഹാരമാണ് ആവശ്യപ്പെട്ടത്. എന്നാൽ വിളന്പിയത് മാംസാഹാരമാണ്. ഇക്കാര്യം യാത്രക്കാരൻ ക്യാബിൻ സൂപ്പറൈസറെ അറിയിച്ചെങ്കിലും പരാതിയൊന്നും നൽകിയില്ല. അബദ്ധം പിണഞ്ഞ ജീവനക്കാരി യാത്രക്കാരനോട് മാപ്പു പറയുകയും ഭക്ഷണം മാറ്റിനൽകുകയും ചെയ്തു.

എന്നാൽ സംഭവം നടന്ന് ഏറെക്കഴിഞ്ഞതിനുശേഷം ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ള മുതിർന്ന ജീവനക്കാരി കീഴ്ജീവനക്കാരിയെ വിളിച്ച് വഴക്കു പറയുകയും തല്ലുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതി കിട്ടിയെന്നും അന്വേഷണം നടന്നുവരികയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed