ലെ­നി­ന്‍റെ­ പ്രതി­മകൾ തകർ­ത്തതി­നോട് യോ­ജി­ക്കാ­നാ­വി­ല്ലെ­ന്ന് മമതാ­ ബാ­നർ­ജി­


കൊൽക്കത്ത : ത്രിപുരയിൽ റഷ്യൻ വിപ്ലവനേതാവ് വ്ളാദിമിർ ലെനിന്‍റെ പ്രതിമകൾ തകർത്തതിനോട് യോജിക്കാനാവില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സി.പി.എമ്മുമായി കടുത്ത ശത്രുതയുണ്ടെങ്കിലും ഇത്തരം നടപടികൾ ആരു ചെയ്താലും പൊറുക്കാനാവില്ലെന്നും മമതാ ബാനർജി അഭിപ്രായപ്പെട്ടു. 

കാറൽ മാർക്സും ലെനിനുമൊന്നും തന്‍റെ നേതാക്കളല്ല. സി.പി.എമ്മുമായി ആശയത്തിൽ ഭിന്നതകളുമുണ്ട്. എന്നാൽ റഷ്യയിലും മറ്റും മാർക്സിനും ലെനിനും നിരവധി ആരാധകരുണ്ട്. അതിനാൽ തന്നെ ഇവരുടെ പ്രതിമകൾ പൊളിക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ല− മമത കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed