പ്രധാ­നമന്ത്രി­യെ­ മോ­ദി­ എന്ന് വി­ശേ­ഷി­പ്പ­ച്ച സൈ­നി­കന്റെ­ ശന്പളം വെ­ട്ടി­ക്കു­റച്ചു­


ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പേര് ബഹുമാനത്തോടെയല്ലാതെ ഉച്ചരിച്ചെന്ന് ആരോപിച്ച് സൈനികന്റെ ശന്പളം വെട്ടിക്കുറച്ചു. ബി.എസ്.എഫ് സൈനികൻ സഞ്ജീവ് കുമാറിനാണ് ഒരാഴ്ചത്തെ ശന്പളം നഷ്ടമായത്. കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബി.എസ്.എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെയാണ് സഞ്ജയിന്റെ ശന്പളം വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ച സംഭവമുണ്ടായത്. ഒരു റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ മോദി പ്രോഗ്രാം എന്ന് ഉപയോഗിച്ചതാണ് സഞ്ജയ്ക്ക് വിനയായത്.

ശ്രീ എന്നോ ബഹുമാനപ്പെട്ട എന്നോ ചേർക്കാതെ പ്രധാനമന്ത്രിയുടെ പേര് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് കണ്ടെത്തി ബറ്റാലിയൻ കമാൻഡ് ഓഫീസർ അനുപ് ലാൽ ഭഗത് സഞ്ജയ്ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ബി.എസ്.എഫ് ആക്ട് സെക്ഷൻ 40 പ്രകാരമാണ് നടപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed