റഫേൽ കരാറും ബോഫോഴ്സും താരതമ്യം ചെയ്യേണ്ട : നിർമല സീതാരാമൻ
ന്യൂഡൽഹി : റഫേൽ കരാറിനെ ബോഫോഴ്സുമായി താരതമ്യം ചെയ്യേണ്ടെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. റഫേൽ കരാറും ബോഫോഴ്സ് കോഴക്കേസ് പോലെയാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.
റഫേൽ കരാറിൽ യാതൊരുവിധ അഴിമതിയുമില്ലെന്നും റഫേൽ വിഷയം കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചാൽ താൻ അതിനെ സ്വാഗതം ചെയ്യുമെന്നും ചോദ്യത്തിന് ഉത്തരമായി പ്രതിരോധമന്ത്രി വ്യക്തമാക്കി.
36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കേന്ദ്ര സർക്കാർ ഒപ്പിട്ട കരാർ രാജ്യത്തിന് വൻ നഷ്ടം വരുത്തുന്നതാണെന്നാണ് കോൺഗ്രസിന്റെ വിമർശനം.

