ശ്രീ​­​­​­​ല​ങ്ക​ൻ മ​ത്സ്യ​ത്തൊ​­​­​­​ഴി​­​­​­​ലാ​­​­​­​ളി​­​­​­​യെ­­­ ഇ​ന്ത്യ​ൻ തീ​­​­​­​ര​സം​ര​ക്ഷ​ണ സേ​­​­​­​നര​ക്ഷ​പ്പെ​­​­​­​ടു​­​­​­​ത്തി­­­


കൊച്ചി : ശ്രീലങ്കൻ  മത്സ്യത്തൊഴിലാളിയെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. കൊച്ചിയുടെ പടിഞ്ഞാറൻ തീരത്ത് 340 നോട്ടിക്കൽ മൈൽ അകലെനിന്നാണ് ശ്രീലങ്കൻ സ്വദേശിയായ സുനിൽ ശാന്ത(47)ഗുരുതരമായി പരിക്കേറ്റ് കടലിൽ അകപ്പെട്ട ശ്രീലങ്കൻ മത്സ്യത്തൊഴിലാളിയെയാണ് ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയത്.

ചെനിയാക്കര ദ്വീപിൽ ഗീത ബാബ ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൽ തലയിടിച്ചുവീണാണ് സുനിൽ ശാന്തയ്ക്കു ഗുരുതരമായി പരിക്കേറ്റത്. ഇതു സംബന്ധിച്ച് തീരദേശ സംരക്ഷണ സേനയുടെ റീജണൽ ഹെഡ്ക്വാർട്ടേഴ്സിൽനിന്നു വിവരം ലഭിച്ചതോടെ സുരക്ഷാ കപ്പൽ സമർ മിനിക്കോയിൽ‍നിന്നു പുറപ്പെടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്പതരയോടെ ഗീത ബാബ ബോട്ട് കണ്ടെത്തിയ സംഘം പരിക്കേറ്റ സുനിൽ ശാന്തയ്ക്കു പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇന്നലെ രാവിലെ കൊച്ചിയിൽ എത്തിച്ചു. കഴിഞ്ഞ മാസം 14നാണ് അഞ്ചംഗ സംഘം ശ്രീലങ്കയിൽനിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ബാക്കിയുള്ള മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിലേക്കു മടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed