വിപുൽ അംബാനിയെ സി.ബി.ഐ ചോദ്യം ചെയ്തു
മുംൈബ : പഞ്ചാബ് നാഷണൽ ബാങ്കിലെ 11,000 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ശതകോടീശ്വരൻ അംബാനിയുടെ കുടുംബത്തിലേക്കും നീളുന്നു. അംബാനി സ്ഥാപകൻ ധീരുബായ് അംബാനിയുടെ സഹോദരപുത്രനും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ നീരവ് മോദിയുടെ കന്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ വിപുൽ അംബാനിയെ സി.ബി.ഐ ചോദ്യംചെയ്തു. ഇന്നലെ മുംബയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
കന്പനിയുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ച സി.ബി.ഐ വിപുലിനെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി നീരവിന്റെ കന്പനിയിലെ ജീവനക്കാരനാണ്.
അതേസമയം, കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നീരവ് മോദിയെ കണ്ടെത്താൻ സി.ബി.ഐ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും വിവരം കൈമാറിയിട്ടുണ്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് നീരവ് മോദി പോവുകയാണെങ്കിൽ അക്കാര്യം ഉടനെ തന്നെ സി.ബി.ഐയെ അറിയിക്കാൻ ഏർപ്പാട് ചെയ്തിട്ടു.

