ശു­ഹൈബ് വധം : അന്വേ­ഷണത്തിന് പ്രത്യേ­ക സംഘത്തെ­ നി­യമി­ച്ചു­


തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി ശുഹൈബിന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. കണ്ണൂർ‍ റേഞ്ച് ഐ.ജി മഹിപാൽ യാദവിനാണ് അന്വേഷണ ചുമതല. മട്ടന്നൂർ‍ സിഐ എ.വി. ജോണിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ നിയോഗിച്ചിരുന്നു. 12 അംഗം സംഘത്തെയാണ് നേരത്തെ നിയോഗിച്ചത്. മട്ടന്നൂർ‍ പോലീസ് േസ്റ്റഷനിലെ നാല് പോലീസുകാരെയും എസ്.പി, ഡി.വൈ.എസ്.പി സ്‌ക്വാഡിലെ അംഗങ്ങളെയും ഉൾ‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപവൽകരിച്ചത്. 

അതേസമയം സുബാബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ പ്രതിപക്ഷ നേതാക്കൾരംഗത്തെത്തി. കൊലപാതകം സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയത്. പരോളിനിറങ്ങിയ പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്‍റെ കൊലപാതകത്തിൽ പോലീസ് നാടകം കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ് ആരോപിച്ചു. ശുഹൈബിനെ വധിച്ച് ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചില്ല. കേസിൽ കീഴടങ്ങിയവർ ഡമ്മി പ്രതികളാണെന്നും ശുഹൈബിന്‍റെ കൊലപാതകത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ 48 മണിക്കൂർ നിരാഹാര സമരം തുടങ്ങി. ശുഹൈബിനെ കൊലപ്പെടുത്തിയതോടെ കണ്ണൂരിലെ സി.പി.എം ദുർബലരായിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കൊലപാതകത്തിൽ എസ്.പി എത്തും മുന്പ് പോലീസുകാർ കേസ് രജിസ്റ്റർ ചെയ്തത് ദുരൂഹമാണ്. ഇക്കാര്യത്തിൽ ഇരിട്ടി ഡിവൈ.എസ്.പി തിടുക്കം കാണിച്ചു. ഇപ്പോൾ പിടിയിലായിരിക്കുന്ന പ്രതികൾ യഥാർത്ഥ പ്രതികളാണോയെന്ന് സംശയമുണ്ട്. സർക്കാർ സത്യസന്തമായ അന്വേഷണ സംഘത്തെ നിയോഗിച്ചാൽ കോൺ‍ഗ്രസ് അനുകൂലിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

പിണറായി വിജയന്‍റെയും പി. ജയരാജന്‍റെയും സന്തതസഹചാരിയായി നടന്നിരുന്നവരാണ് കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത്. സി.പി.എമ്മിന്‍റെ പ്രാദേശിക നേതൃത്വമാണ് പ്രതികളെ പോലീസിൽ എൽപ്പിച്ചത്. പിന്നെ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന് സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് പറയാൻ സാധിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. കൂടാതെ ശുഹൈബിന്‍റെ ഘാതകരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുധാകരൻ കത്തയച്ചു. മലയാളത്തിലാണ് കത്തെഴുതിയിരിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. പിണറായി ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ലോകത്ത് എവിടെയും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും പ്രസംഗിക്കുന്ന സി.പി.എം നേതൃത്വം കേരളത്തിലെ നരനായാട്ട് കാണുന്നില്ല. കേരളത്തിലെ പാർട്ടി ഏതാനും ക്രിമിനലുകളുടെ കൈയിലാണ് ഉള്ളത്. കണ്ണൂർ ജില്ലിലെ ക്രിമിനലുകളായ നേതാക്കളെയും പ്രവർത്തകരെയും അഖിലേന്ത്യാ നേതൃത്വം നിലക്കു നിർത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ശുഹൈബിന്‍റെ കൊലപാതകത്തെ തുടർന്ന് സി.പിഎമ്മിനെതിരെ ആരോപണം ശകാതമാകുന്പോൾ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്‍ഞു. ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനും രംഗത്തെത്തി. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed