പാക് വെടിവെപ്പിൽ ഒരു ജവാന് പരിക്ക്
ശ്രീനഗർ : ജമ്മുകാശ്മീരിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ച് നടത്തിയ വെടിവയ്പിൽ ഒരു ജവാന് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം പൂഞ്ചിലെ കർമാറ സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പരിക്കേറ്റ സൈനികനെ പൂഞ്ചിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

