വ്യോ­മയാ­ന മേ­ഖല വൻ കു­തി­പ്പി­ന്റെ­ പാ­തയി­ൽ : മോ­ദി­


റായ്ഗഡ്(മഹാരാഷ്ട്ര) : രാജ്യത്തെ വ്യോമയാന മേഖല വൻ കുതിപ്പിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ കന്പനികൾ 900 വിമാനങ്ങൾക്ക് ഓർഡർ നൽകിയത് മേഖലയുടെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

450ലേറെ വിമാനങ്ങളാണ് നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നത്. 900 പുതിയ വിമാനങ്ങൾകൂടി വരുന്നതോടെ വിമാനങ്ങളുടെയെണ്ണം മൂന്നിരട്ടിയായി വർധിക്കും. വ്യോമയാന മേഖല ലോകത്താകമാനം കുതിപ്പിന്റെ പാതയിലാണ്. നമ്മുക്ക് പിന്നോട്ട് പോകാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 16000 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടലും ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിന്റെ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനലിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹവായ് ചെരിപ്പ് ധരിക്കുന്നവർക്കും വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി ലാഭം നൽകുന്ന മേഖലയാണ് വ്യോമയാനം. വാണിജ്യം, യാത്രാ സൗകര്യവും വിനോദസഞ്ചാരവും പുരോഗതിയും കൊണ്ടുവരാൻ വ്യോമയാന മേഖലയിലെ പുരോഗതിക്ക് കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രാ ഗവർണർ സി.വി റാവു, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിന് ഗഡ്കരി, അശോക് ഗജപതി രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed