ഗോ­വ ട്രാ­ൻ‍­സ്പോ­ർ‍­ട്ട് കോ­ർ‍­പ്പറേ­ഷൻ വൈ­ദ്യു­ത ബസു­കൾ‍ നി­രത്തി­ലി­റക്കു­ന്നു­


പനാജി : ഗോവ ട്രാൻസ്പോർട്ട് കോർപ്പറേഷൻ വൈദ്യുത ബസുകൾ നിരത്തിലിറക്കുന്നു. സംസ്ഥാനത്തെ ആദ്യ വൈദ്യുത ബസിന്റെ പരീക്ഷണ ഓട്ടം പനജി ബസ് സ്റ്റാൻഡ് പരിസരത്ത് മുഖ്യമന്ത്രി മനോഹർ പരീക്കർ ഫ്ളാഗ് ഓഫ് ചെയ്തു. ഗോവയിൽ  പരിസരമലിനീകരണം കുറയ്ക്കുന്നതിന്റെയും ഹരിതവത്കരണം നടപ്പാക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഗതാഗത വകുപ്പ്  ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് വന്നത്.

ഒരു വർഷത്തിനുള്ളിൽ 100 വൈദ്യുത ബസുകൾ നിരത്തിലിറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂർണമായും സ്വകാര്യ കന്പനിയാണ് ബസുകളുടെ മേൽനോട്ടം വഹിക്കുന്നത്. ഒരു ബസിന് ഏകദേശം രണ്ടുകോടി രൂപ വിലവരുമെന്ന് കന്പനി അധികൃതർ പറഞ്ഞു. കിലോമീറ്ററിന് 60 രൂപ നിരക്കിൽ സർക്കാർ ഈ കന്പനിക്ക് വാടക നൽകണം. ബസിന്റെ അറ്റകുറ്റപ്പണികളും ഡ്രൈവർമാരുടെ വേതനവും കന്പനിയാണ് നൽകുക. 12 മീറ്റർ നീളമുള്ള ബസിൽ 324 കെ.വിയുടെ ബാറ്ററിയാണുള്ളത്. നാലുമണിക്കൂർ ചാർജ് ചെയ്താൽ 300 കിലോമീറ്ററോളം ഓടിക്കാൻ കഴിയും. വൈദ്യുത ബസുകൾ മാത്രമല്ല ഫെബ്രുവരി 10 മുതൽ ഗോവയിൽ ബയോഗ്യാസ് ബസുകളും നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി സുധിൻ ധവലീക്കാർ അറിയിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed