താൻ ഹി­­­ന്ദു­­­ വി­­­രു­­­ദ്ധനല്ല : കമൽ ഹാ­­­സൻ


ചെന്നൈ : താൻ ഹിന്ദു വിരുദ്ധനല്ലെന്നും മറ്റു മതങ്ങളോടോ മനുഷ്യരോടോ വിരോധമില്ലെന്നും നടൻ കമൽ ഹാസൻ. താൻ പക്ഷപാതപരമായാണു പെരുമാറുന്നതെന്നും ഹിന്ദു വിരുദ്ധനാണെന്നും പ്രചാരണം നടക്കുന്നുണ്ടെന്നും തമിഴ് മാസികയിലെ പംക്തിയിൽ കമൽ പറയുന്നു. മകൾ ശ്രുതി ഹിന്ദുവിശ്വാസിയാണ്. 

ഹിന്ദു വിരുദ്ധനാണെങ്കിൽ സ്വന്തം മകളെ ഹിന്ദു വിശ്വാസിയാകാൻ അനുവദിക്കുമോ  കമൽ ചോദിക്കുന്നു. കഴിഞ്ഞ നവംബറിൽ കമൽ നടത്തിയ ഹിന്ദു തീവ്രവാദ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed