ബി­­­റ്റ്കോ­­­യിൻ അടക്കമു­­­ള്ള ക്രി­­­പ്റ്റോ­­­കറൻസി­­­യു­­­ടെ­­­ ഉപയോ­­­ഗം നി­­­രോ­­­ധി­­­ക്കു­­­മെ­­­ന്ന് ജെ­­­യ്റ്റ്ലി­­­


ന്യൂഡൽഹി : ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസിയുടെ ഉപയോഗം രാജ്യത്ത് നിരോധിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. ഇത്തരം പണമിടപാട് ഇല്ലാതാക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും ജെയ്റ്റ്ലി പറഞ്ഞു. 

ക്രിപ്റ്റോ കറൻസികളെ സർക്കാർ നിയമവിധേയമാക്കിയിട്ടില്ല. ക്രിപ്റ്റോ കറൻസികളുടെസ്രോതസ്സുകൾ കണ്ടുപിടിക്കാനും സർക്കാർ നടപടിയുണ്ടാകും. അതേസമയം ഡിജിറ്റൽ സാന്പത്തിക രംഗം ശക്തമാക്കാൻ നടപടികളെടുക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

ഡിജിറ്റൽ കറൻസിയുടെ പേരിൽ സംസ്ഥാനം കേന്ദ്രീകരിച്ച് കോടികളുടെ ഇടപാടുകൾ നടത്തുന്ന കാര്യം തെളിവു സഹിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed