മു­സഫർനഗർ കലാ­പം : ബി.­ജെ.­പി­ നേ­താ­ക്കൾക്കെ­തി­രെ­യു­ള്ള കേസ് പി­ൻ‍­വലി­ക്കാൻ ആദി­ത്യനാ­ഥ്


ലഖ്നൗ : ബി.ജെ.പി നേതാക്കൾ‍ക്കെതിരെയുള്ള മുസഫർ‍നഗർ‍ കലാപവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്. സർക്കാരിന്റെ നീക്കത്തോടു ജനങ്ങളുടെ പ്രതികരണം എന്താകുമെന്നറിയാൻ ജില്ലാ മജിസ്ട്രേറ്റിനു യു.പി സ്പെഷൽ‍ സെക്രട്ടറി രാജ് സിംഗ് കത്തയച്ചു. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുൻ‍ കേന്ദ്രമന്ത്രിയും എം.പിയുമായ സഞ്ജീവ് ബല്യാൻ‍, എം.പി ബർതേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ,  എം.എൽ‍.എമാരായ ഉമേഷ് മാലിക്, സംഗീത് സിംഗ് സോം, ഷാംലി എന്നിവർ‍ പ്രതികളായ കേസ് പിൻ‍വലിക്കാനാണു സർക്കാർ‍ നീക്കം. 

ഇവർക്കെതിരെ കോടതിയുടെ പരിഗണനയിലുള്ള ക്രിമിനൽ കേസുകളാണു പിൻവലിക്കുന്നത്. 2013 ൽ ഉത്തർ‍പ്രദേശിലെ മുസഫർ നഗറിലുണ്ടായ വർഗീയ കലാപത്തിന് ആഹ്വാനം നൽ‍കുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണു ബി.ജെ.പി നേതാക്കൾ‍ക്കെതിരായ കേസ്. കലാപത്തിൽ‍ 62 പേരാണു കൊല്ലപ്പെട്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed