ബി­റ്റ്കോ­യിൻ അക്കൗ­ണ്ടു­കൾ­ക്ക് വി­ലക്കു­മാ­യി­ ബാ­ങ്കു­കൾ


ന്യൂഡൽഹി : ബിറ്റ്കോയിൻ എക്സ്ചേഞ്ച് അക്കൗണ്ടുകളുടെ പ്രവർത്തനം എസ്.ബി.ഐ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ബാങ്കുകൾ നിറുത്തലാക്കി. സംശയാസ്പദമായ ഇടപാടുകൾ നടന്നുവെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ഇന്ത്യയിലെ പ്രമുഖ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളായ സെബ്പേ, ബി.ടി.സി.എക്സ് ഇന്ത്യ, യുനോകോയിൻ, കോയിൻ സെക്യൂർ എന്നിവയ്ക്കെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. ബിറ്റ്കോയിൽ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തിയവർക്ക്, നിക്ഷേപം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞദിവസം നോട്ടീസ് അയച്ചതായിറിപ്പോർട്ടുണ്ട്. 

ഇടപാടുകാരിൽ നിന്ന് 20 ശതമാനം വരെ കമ്മീഷൻ വാങ്ങുന്ന ഈ എക്സ്ചേഞ്ചുകളുടെ മൊത്തം വരുമാനം ഏകദേശം 40,000 കോടി രൂപ മതിയ്ക്കുമെന്നാണ് വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed