ശത്രുക്കളെ പുറത്ത് പോയി നേരിടാനുള്ള കഴിവും ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: രാജ്യത്തിന് പുറത്ത് പോയും ശത്രുക്കളെ നേരിടാനുള്ള കഴിവ് ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അഞ്ച് ഇന്ത്യൻ കമാൻഡോകൾ നിയന്ത്രണ രേഖ കടന്ന് മൂന്ന് പാകിസ്ഥാൻ സൈനികരെ കഴിഞ്ഞ മാസം വധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിം
ഗിന്റെ പ്രസ്താവന. ഇന്ത്യൻ സൈനികരെ പാകിസ്ഥൻ സൈന്യം കൊലപ്പെടുത്തിയതിനു തിരിച്ചടിയായിരുന്നു ഈ ആക്രമണം. ഏതാനും മാസങ്ങൾ മുന്പ് പാകിസ്ഥാൻ ആക്രമണത്തിൽ 17 ഇന്ത്യൻ ജവാന്മാർവീരമൃത്യു വരിച്ചിരുന്നു. ഉടൻ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നു. തുടർന്നാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ കടന്ന് തീവ്രവാദികളെ കൊന്നത് രാജ്നാഥ് സിംഗ് പറഞ്ഞു.
ഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൈന്യത്തിന്ശത്രുക്കൾക്കെതിരെ സ്വദേശത്ത് നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും പോരാടാൻ കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് മുന്നിൽ ഇന്ത്യ നൽകിയത്. പാകിസ്ഥാനുമായി ഒരു സൗഹാർദപരമായ ബന്ധമുണ്ടാക്കാനാണ് ഇന്ത്യയ്ക്ക് താൽപ്പര്യം. പക്ഷെ അവർ തെറ്റ് തിരുത്തി മുന്നോട്ട് പോവണം. ഇന്ത്യ ആരുടേയും മുന്നിൽ തല കുനിക്കില്ലെന്നും രാജ്നാഥ് സിംഗ് തുടർന്നു.
പാകിസ്ഥാൻ തുടർച്ചയായി പ്രകോപനമുണ്ടാക്കികൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങളെ വളരെ ഗൗരവമായി തന്നെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

