യു­­­.എസ്‌ സാ­­­ന്പത്തി­­­കകാ­­­ര്യ അസി­­­സ്റ്റന്റ്‌ സെ­­­ക്രട്ടറി­­­യാ­­­യി­­­ മനീ­­­ഷ സിംഗ്‌ ചു­­­മതലയേ­­­റ്റു­­­


വാഷിംഗ്ടൺ : അമേരിക്കയിൽ‍ സാന്പത്തിക− വ്യാവസായിക കാര്യ അസിസ്റ്റന്റ്‌ സെക്രട്ടറിയായി ഇന്ത്യൻ വംശജയായ മനീഷ സിംഗ്‌ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യവനിത കൂടിയാണ്‌ മനീഷ. അഭിഭാഷകയായ മനീഷയെ ഈ പദവിയിൽ‍ നിയമിക്കാൻ ട്രംപ്‌ ഭരണകൂടം നേരത്തേ തീരുമാനിച്ചിരുന്നു. 

ഇന്ത്യയിലാണ് ജനിച്ചെങ്കിലും പിന്നീട്‌ മനീഷയുടെ കുടുംബം അമേരിക്കയിലേക്ക്‌ ചേക്കേറുകയായിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ‍ ഡാൻ സല്ലിവന്റെ മുഖ്യ അഭിഭാഷകയും നയഉപദേശകയുമായും മനീഷ പ്രവർ‍ത്തിച്ചിട്ടുണ്ട്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed