എന്‍റെ­ സമരങ്ങളിൽ നി­ന്ന് ഇനി­യൊ­രു­ കേ­ജരി­വാൾ ഉണ്ടാ­വി­ല്ല : അണ്ണാ ഹസ്സാരെ


ന്യൂഡൽഹി : ഇനിയൊരിക്കലും തന്‍റെ സമരങ്ങളിൽ നിന്നോ അഴിമതിക്കെതിരായ പോരാട്ടങ്ങളിൽ നിന്നോ മറ്റൊരു അരവിന്ദ് കേജരിവാൾ ഉണ്ടാവില്ലെന്ന് അണ്ണാ ഹസാരെ. കേജരിവാൾ ഉയർന്ന് വന്നതോടെ തന്‍റെ സമരത്തിന് ലഭിച്ച പൊതുജനശ്രദ്ധ ഇടിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്‍റെ പോരാട്ടങ്ങൾക്കൊപ്പം ആർക്കും ചേരാമെന്നും എന്നാൽ ഇനി മുതൽ അത്തരം പോരാട്ടങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ ഒരു രാഷ്ട്രീയ പാർട്ടിക്കും ഒപ്പം ചേരില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടില്ലെന്നും രേഖാമൂലം ഉറപ്പ് നൽകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്നത്തെ സമയത്ത് ഇത്തരം കാര്യങ്ങൾ അധികം ശ്രദ്ധിച്ചിരുന്നില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. 

2011ൽ അണ്ണാ ഹസാരെ നടത്തിയ ലോക്പാൽ‌ സമരത്തിലൂടെയായിരുന്നു അരവിന്ദ് കേജരിവാളെന്ന രാഷ്ട്രീയ നേതാവിന്‍റെ ഉദയം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed