ഹജ്ജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി


ന്യൂഡൽഹി : ഹജ്ജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി. ചില ഏജൻസികൾക്ക് മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജിനു പോകാൻ സൗകര്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 2018ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ്ജ് സബ്സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണ് നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed