നാണയ നിർമാണം നിർത്താൻ നിർദേശം
ന്യൂഡൽഹി: സംഭരണ ശേഷി കവിഞ്ഞതിനെതുടർന്ന് അടിയന്തരമായി നാണയ നിർമാണം നിർത്താൻ സർക്കാർ നിർദേശം നൽകി.
നാണയം മിന്റ് ചെയ്യുന്ന നോയ്ഡ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലെയും യൂണിറ്റുകളുടെ ജനറൽ മാനേജർമാർക്ക് ജനുവരി എട്ടിനാണ് നിർമാണം നിർത്തിവെയ്ക്കാൻ സർക്കാർ നിർദേശം നൽകിയത്.
2500 മില്യൺ നാണയങ്ങളാണ് സർക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ ഇപ്പോഴുള്ളത്. സർക്കാരിന്റെ നേതൃത്വത്തിലാണ് മിന്റ് ചെയ്യുന്നതെങ്കിലും ആർ.ബി.ഐയാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.സർക്കാരിനുവേണ്ടി മിന്റിങ് കേന്ദ്രങ്ങളിലെ ജനറൽ മാനേജർമാരാണ് കാലാകാലങ്ങളിലായി ഇത് നിർവഹിച്ചുവരുന്നത്.
നിർമാണം നിർത്തിയത് ക്ഷാമത്തിന് ഇടവരുത്തില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ സംഭരണശാലകൾ നിറഞ്ഞതുകൊണ്ടുമാത്രമാണ് നിർമാണം നിർത്തുന്നതെന്നുമാണ് വിശദീകരണം.

