ഒ.എൻ.സി.പി ലോക കേരള സഭ ചർച്ചാ സമ്മേളനം ഇന്ന് വൈകിട്ട്
കുവൈത്ത് സിറ്റി : ആഗോള പ്രവാസി കേരളീയ കൂട്ടായ്മ വളർത്താനും, പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെ ഉൾപ്പെടുത്തി കേരള സർക്കാർ രൂപീകരിച്ച ലോക കേരള സഭയുടെ ആദ്യ യോഗം തിരുവന്തപുരത്തു നടക്കും. ലോക കേരള സഭയിൽ ഒ.എൻ.സി.പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് പങ്കെടുക്കും.
ലോക കേരള സഭയിൽ ഉന്നയിക്കേണ്ട പ്രവാസി വിഷയങ്ങളെക്കുറിച്ചു നിർദേശങ്ങൾ ആരായാനുമായി ഇന്ന് (2018 ജനുവരി 10) വൈകിട്ട് 7ന് അബ്ബാസ്സിയ ഓർമ്മ പ്ലാസ്സ ഹാൾഒ.എൻ.സി.പി പൊതുചർച്ച സംഘടിപ്പിക്കുന്നു. കേരളീയ പ്രവാസി സമൂഹത്തിലെ എല്ലാവർക്കും ജാതി, മത, സംഘടന, രാഷ്ടീയ വ്യത്യാസമില്ലാതെ പൊതുചർച്ചയിൽ പങ്കെടുക്കാം.

